Image

Image

Tuesday, September 20, 2016

അങ്ങനെ അയാൾ ഇങ്ങനെ ആയി

 Disclaimer: മൂവി ഇൻ വൺ മിനിട്ട് എന്ന 91.9 റേഡിയോ മാംഗോയുടെ ആശയം ഞാൻ  എന്‍റെതായ രീതിയില്‍ പരീക്ഷിക്കുന്നു. ഇന്നത്തെ കഥ ഇതാ….!
……………………………….................................
അച്യുതൻ, നെല്ലിപോയ്‌ലെ തറവാട് ചാത്തുക്കുട്ടി അമ്മാവന്‍റെ മകളുടെ കൈയ്യിൽ നിന്നും വാങ്ങിയ ശേഷം ആണ് അയാൾ തിരിച്ചറിയുന്നത് ഇക്കണ്ട സ്വത്തുക്കൾ ഒന്നും നോക്കി നടത്താൻ അങ്ങകലെ ബിസിനസ് ഉള്ള തനിക്കാവില്ലെന്ന്. അയാളുടെ അമ്മ കുട്ടിമാളുവിന്‍റെ ഏട്ടനും കുടുംബവും ഇന്ന് മറ്റാരുടേയോ വീട്ടിലെ അഭയാർത്ഥികളാണെന്നും അയാൾ അറിയുന്നു. ചെറുപ്പത്തിൽ നാടുവിട്ട് പോയ അയാൾ ആദ്യം ഒരു ചായക്കടയിലെ ജീവനക്കാരനായിരുന്നെങ്കിലും ഇന്നയാൾക്ക് നാല് ഹോട്ടലുകളും, ഒരു ലോഡ്ജും ഒരു ബ്രാണ്ടിക്കടയും ഉണ്ട്. നാടുവിട്ട് പോകുമ്പോഴും അയാളുടെ മനസ്സിൽ അമ്മിണി അമ്മായിയുടെ തനിപകർപ്പായ തന്‍റെ മുറപ്പെണ്ണ് തന്നെയായിരുന്നു.

അമ്മാവനും തന്‍റെ മുറപ്പെണ്ണും കുടുംബവും ഇനിയും മറ്റൊരു വീട്ടിൽ അഭയാർത്ഥികളായി തുടരാൻ അയാളുടെ മനസനുവദിക്കുന്നില്ല. അയാൾ അവരെ നെല്ലിപോയ്‌ലെ തന്‍റെ തറവാട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. വീണ്ടും അയാൾ തന്‍റെ ബിസിനസ് സാമ്രാജ്യത്തിലേയ്ക്ക്....

സുന്ദരിയും കലാകാരിയുമായ തന്‍റെ മുറപ്പെണ്ണിനെ അമ്മാവന്‍റെ മൗനാനുവാദത്തോടെ അയാൾ തന്റെ ഇഷ്ടം അറിയിക്കുന്നു. തന്‍റെ ജീവിതത്തിന്‍റെ താളം തെറ്റിച്ച തെമ്മാടിയായ ഒരു നാട്ടുപ്രമാണിയെ ഇടയക്ക് എപ്പഴോ സേനഹിച്ച് തുടങ്ങിയ അവൾ അച്യുതന്റെ വിവാഹാഭ്യർത്ഥന ചെവികൊള്ളുന്നില്ല. അയാളോടും അച്ഛനോടും കലഹിച്ച് അവൾ അവിടെ നിന്നും ഇറങ്ങി പോകുന്നു.

ആകെ നിരാശനായ അച്ചുതൻ അമ്മാവന്‍റെ ഇളയ മകളെ കല്യാണം കഴിച്ച് തിരികെ മടങ്ങുന്നു. ഒടുവിൽ എപ്പഴോ അയാൾ അറിയുന്നു തന്‍റെ മുറപ്പെണ്ണ്, തന്‍റെ പ്രീയപ്പെട്ടവൾ അവൾക്കിഷ്ടപ്പെട്ട അയാളെ വിവാഹം കഴിച്ചെന്ന്…. ചട്ടമ്പിയും താന്തോന്നിയും ആയിരുന്ന…. മംഗലശ്ശേരി നീലകണ്ഠനെ !!!

Like us: https://www.facebook.com/digitalkzy

No comments:

Post a Comment